ആഗ്ര : തണുത്ത ചപ്പാത്തി നല്‍കിയെന്നാരോപിച്ച് തട്ടുകട ഉടമയുടെ കാലിന് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് യുവാവ് വെടിവെച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിയേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് റിപ്പോര്‍ട്ട്. തട്ടുകടയുടെ ഉടമ അവദേശ് യാദവിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 11.30-ന് രണ്ടു യുവാക്കള്‍ കടയിലേക്ക് എത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, കൊടുത്ത ചപ്പാത്തി തണുത്തതാണെന്ന് പറഞ്ഞ് തന്നോട് യുവാക്കള്‍ വാക്കു തര്‍ക്കം നടത്തിയെന്ന് അവദേശ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് അതില്‍ ഒരാള്‍ തോക്കെടുത്ത് തന്നെ വെടി വെയ്ക്കുകയായിരുന്നുവെന്നും അവദേശ് വ്യക്തമാക്കി. വെടിയുണ്ട കടയുടമയുടെ വലത്തേ കാലിന്റെ തുടയിലാണ് കൊണ്ടത്. ഉടന്‍ തന്നെ കടയുടമയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കസുസ്താബ് സിങ്ങും അമിത് ചൗഹാനും ആണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതായി എസ്എസ്പി സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്നും ലൈസന്‍സുള്ള രണ്ടു തോക്കുകളും പിടിച്ചെടുത്തു. ഐപിസി സെക്ഷന്‍ 306, 506, 386 പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Post Your Comments