കൊച്ചി: സ്വത്തുക്കള്‍ സംബന്ധിച്ച ഒരു ഡസനോളം ചോദ്യങ്ങള്‍ക്ക് രവീന്ദ്രന് ഉത്തരമില്ല. ഇതോടെ രവീന്ദ്രന്റെ കള്ളക്കളി മനസിലാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍. ഇതോടെ രവീന്ദ്രന്റെ വരുമാന സ്രോതസുകള്‍ കണ്ടെത്താനുള്ള ഇ.ഡി നടപടികള്‍ ഊര്‍ജിതമായി. ബിനാമി പേരില്‍ രവീന്ദ്രന് സ്വരൂപിച്ച സമ്പാദ്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികസ്രോതസ് എവിടെ നിന്ന് വന്നുവെന്നത് തെളിവുകള്‍ സഹിതം കണ്ടെത്താനാണ് ഇ.ഡിയുടെ നീക്കം.
Read Also : അഭയാ കൊലക്കേസിലെ വിധി വന്നു, ഇനിയാണ് ക്ലൈമാക്സ്
ഔദ്യോഗിക പദവിദുരുപയോഗം ചെയ്ത് സമ്പാദിച്ചതാണ് ഇവയെന്ന് ബോദ്ധ്യപ്പെട്ടാല്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ച കേസില്‍ രവീന്ദ്രനെ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിലും സ്വത്തുക്കളെ സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയും മൗനം പാലിക്കുകയും ചെയ്തതോടെ രവീന്ദ്രന് എന്തോ ഒളിപ്പിക്കുന്നതായി എന്‍ഫോഴ്സ് മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. രവീന്ദ്രന് മനസില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന രഹസ്യങ്ങളാണ് തെളിവുസഹിതം പുറത്തെടുക്കാന്‍ ഇ.ഡി ശ്രമിക്കുന്നത്.
Post Your Comments