Latest NewsNewsIndia

പ്രശ്‌നങ്ങളുടെ പെരുമഴ ; ചെയ്ത തെറ്റിന് ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞ് ഡി.കെ ശിവകുമാര്‍

രണ്ടു വര്‍ഷം മുന്‍പ് ഇദ്ദേഹം ചെയ്ത തെറ്റിനാണ് പരിഹാരം ചെയ്തതെന്ന് ശിവകുമാര്‍ പറഞ്ഞു

ബംഗളുരു : ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ പെരുമഴ ആയതോടെ ചെയ്തു പോയ തെറ്റിന് കര്‍ണാടകത്തിലെ പ്രശസ്തമായ മൈലര്‍ലിംഗേശ്വര ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. മാത്രമല്ല ക്ഷേത്രത്തിലേക്ക് വെള്ളി കൊണ്ടു തീര്‍ത്ത ഹെലികോപ്റ്ററും ഇദ്ദേഹം സമര്‍പ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഇദ്ദേഹം ചെയ്ത തെറ്റിനാണ് പരിഹാരം ചെയ്തതെന്ന് ശിവകുമാര്‍ പറഞ്ഞു.

ബെല്ലാരിയിലെ ഹുവിനഹാദഗലി താലൂക്കിലാണ് മൈലര്‍ലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് ശിവകുമാര്‍ ഈ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി എത്തിയത് ഹെലികോപ്ടറിലായിരുന്നു. ഇത് ദര്‍ശനത്തിനെത്തുന്ന വിശ്വാസികളുടെ പരമ്പരാഗത പദയാത്രയ്ക്ക് എതിരാണെന്നായിരുന്നു വിശ്വാസം. 2018-ല്‍ വാര്‍ഷിക കര്‍ണികയോടനുബന്ധിച്ചാണ് ശിവകുമാര്‍ ക്ഷേത്രത്തിലെത്തിയത്. ഈ ഹെലികോപ്ടര്‍ യാത്രയ്ക്കു ശേഷം ശിവകുമാറിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ പെരുമഴയായിരുന്നു. ആദായ നികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന് ജീവിതത്തില്‍ നേരിടേണ്ടി വന്നത്.

പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടര്‍ന്നാണ് ആദായ നികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നടന്നതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതിയെന്നും അതിലൊരാള്‍ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റര്‍ മാതൃകയെന്നും ശിവകുമാര്‍ പറഞ്ഞു. പരമ്പരാഗതമായ ക്ഷേത്ര കാര്യങ്ങള്‍ അറിയാതെയാണ് ദര്‍ശനത്തിന് ഹെലികോപ്ടറില്‍ എത്തിയതെന്നും ശിവകുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button