റിയാദ്: കൊറോണ വൈറസിന് എതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചിരിക്കുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കൊവിഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാവുന്നതാണ്.
രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകും. വാക്സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തുമെന്നും അറിയിക്കുകയുണ്ടായി .
Post Your Comments