റിയാദ്: സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 199 പേര് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണം 3,60,335ഉം രോഗമുക്തരുടെ എണ്ണം 3,51,192ഉം ആയി ഉയർന്നിരിക്കുന്നു. മരണസംഖ്യ 6080 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3063 പേരാണ്. ഇതില്‍ 463 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായിരിക്കുന്നു.
Post Your Comments