ലക്നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസ്. പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ മറവിൽ ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ധനസമാഹാരം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഷെരീഫിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
റിമാൻഡിൽ കഴിയുന്ന ഇയാളെ തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇയാളുടെ അക്കൗണ്ടിൽ നിന്ന് 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ഇതിൽ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതായും ഇഡി റിമാർഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. പണം സൂക്ഷിച്ചത് മൂന്ന് അക്കൗണ്ടിലായാണ്. ഇന്നലെയാണ് റഊഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അതേസമയം ചോദ്യം ചെയ്യലിന് റഊഫ് സഹകരിക്കുന്നില്ല.
ലോക്ഡൗൺ സമയത്താണ് ഇയാൾക്ക് വിദേശ സഹായം ലഭിച്ചത്. സിദ്ദഖ് കാപ്പന്റെ പേരും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സിദ്ദിഖ് കാപ്പൻ ഹത്രാസിൽ പോയത് റഊഫിന്റെ നിർദേശ പ്രകാരമാണെന്നും സിദ്ദിഖ് കാപ്പനടക്കം റഊഫ് പണം എത്തിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ദിവസങ്ങൾക്ക് മുമ്പ് ഇഡി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും ദേശീയ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
read also: ‘മരിച്ചുപോയ എന്റെ മകന്റെ ആത്മാവ് പൊറുക്കില്ല’; അവസാന അടവിറക്കിയ യു.ഡി.എഫ് സ്ഥാനാർഥിയോട് ഒരമ്മ!
ഇതിനെതിരേ ഇന്നലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇഡി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അറസ്റ്റിലാകുന്നത്. എൻഫോഴ്സ്മെന്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം റഊഫിനെ കൊണ്ടുവരാൻ ഒരു സംഘം കേരളത്തിലേക്ക് പോകുമെന്ന് യുപി പോലീസ് അറിയിച്ചു.
Post Your Comments