ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമാക്കി പുതിയ തീവ്രവാദ സംഘടന നീങ്ങുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. മലേഷ്യ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയാണ്േ ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നത്. എന്നാല്‍ ഇവരുടെ ഗൂഢാലോചന ഇന്ത്യ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താനായി മലേഷ്യ ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പ് നടത്തിയ രണ്ട് ലക്ഷം ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റോ കണ്ടെത്തി.
Read Also : ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍, ആ പ്രഖ്യാപനത്തിന് കാതോര്‍ത്ത് പ്രവാസികള്‍
ക്വാലാലംപൂര്‍ ആസ്ഥാനമായുള്ള റോഹിംഗ്യന്‍ നേതാവ് മുഹമ്മദ് നസീര്‍, പ്രസംഗകന്‍ സാക്കിര്‍ നായിക് എന്നിവര്‍ തമ്മില്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.തീവ്രവാദ സംഘം മ്യാന്‍മറിലെ ഒരു സ്ത്രീയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്താനായി പരിശീലനം നല്‍കിയിട്ടുണ്ട്. ഈ ഫണ്ടിന്റെ ഒരു ഭാഗം ലഭിച്ച ചെന്നൈ ആസ്ഥാനമായുള്ള ഹവാല ഡീലറെ കണ്ടെത്തി.
ബംഗ്ലാദേശ് അല്ലെങ്കില്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഇവര്‍ നുഴഞ്ഞുകയറിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പൊലീസിനെയും സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോകളെയും അധികൃതര്‍ ശനിയാഴ്ച രാത്രി വിവരം അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, അയോദ്ധ്യ, ബോധ ഗയ, പശ്ചിമ ബംഗാളിലെ പ്രധാന നഗരങ്ങള്‍, ശ്രീനഗര്‍ എന്നിവിടങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.
Post Your Comments