തിരുവനന്തപുരം: സർക്കാരിനെതിരെ പരസ്യപരാമർശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഭീഷണിക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാറാണെന്ന് ചെന്നിത്തല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: സി.എം രവീന്ദ്രന്റെ മുഖം രക്ഷിക്കാൻ കടകംപള്ളി; നാടകമെന്ന് ഇ ഡി
എന്നാൽ സി.എം രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ ഉന്നതര്‍ കുടുങ്ങും. രവീന്ദ്രന്റെ അസുഖം സംബന്ധിച്ച് എയിംസില്‍ നിന്നുള്ള സംഘം പരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചേക്കും. സ്വപ്നക്കെതിരായ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വപ്നക്കെതിരായ ഭീഷണിക്ക് പിന്നില്‍ ജയില്‍ ഉദ്യോഗസ്ഥരാണെന്നാണ് കസ്റ്റംസ് നിലപാട്.
Post Your Comments