അഗര്‍ത്തല: മുഖ്യമന്ത്രി പദത്തില്‍ തുടരണോ എന്നതില്‍ ഹിതപരിശോധന നടത്താന്‍ നീക്കവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഈ മാസം 13-ന് അഗര്‍ത്തലയിലെ അസ്തബാല് മൈതാനത്തു പൊതുജനങ്ങളുടെ യോഗം വിളിച്ചിരിക്കുകയാണ് ബിപ്ലവ് ദേവ്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തേയും വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്നാണ് ബിജെപി നിരീക്ഷകനായ വിനോദ് സോങ്കര്‍ പറയുന്നത്.
നേരത്തെ ഒക്ടോബര്‍ മാസത്തില്‍ ബിജെപി എംഎല്‍എമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടിരുന്നു. അധികാരത്തില്‍ നങ്കൂരമിട്ട് തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ബിപ്ലബ് ദേബ് പറയുന്നത്.മൈതാനത്തു ജനങ്ങള്‍ ഒത്തുചേരണം. അവര്‍ ആവശ്യപ്പെട്ടാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറും. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താത്പര്യമില്ല. ജനങ്ങള്‍ തീരുമാനിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടക്കും.
read also: ഇന്ത്യയിൽ കോവിഡ് വാക്സിൻ എപ്പോഴെത്തുമെന്ന് ഇന്നറിയാം: സുപ്രധാന യോഗം
ജനങ്ങളുടെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ബിപ്ലബ്ദേബ് പറഞ്ഞു. ബിപ്ലബിനെതിരേ ഭരണകക്ഷിയായ ബിജെപിയില്‍ കലാപമുയരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ അസാധാരണ നടപടി. 2018 മാര്‍ച്ചിലാണ് ബിപ്ലബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണു സംസ്ഥാനത്തു ബിജെപി അധികാരത്തിലേറിയത്.
Post Your Comments