ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ആശുപത്രിയിൽ കോവിഡ് രോഗികൾ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതായി റിപ്പോര്‍ട്ട്. ആത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പെഷാവാറിലെ ഖൈബര്‍ ടെക് ആശുപത്രിയിലാണ് സംഭവം നടന്നത്.
7 കോവിഡ് രോഗികളാണ് ഓക്‌സിജന്‍ നിലച്ചതുമൂലം ഇവിടെ മരണപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തിലെ ഓക്‌സിജന്‍ വിതരണം നിലച്ചത് ഞായറാഴ്ച രാത്രിയിലാണ് . ഓക്‌സിജന്‍ എത്തിക്കേണ്ട കമ്പനി പുതിയ സിലിണ്ടറുകളുമായി എത്താന്‍ താമസിച്ചതാണ് അപകടകാരണമായി വിലയിരുത്തുന്നത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ രണ്ടാമത്തെ വലിയ ആശുപത്രി കൂടിയാണ് ഖൈബര്‍ ടെക്.
190 കിലോമീറ്റര്‍ ദൂരത്തുള്ള റാവല്‍പിണ്ടിയിലെ ഫാക്ടറിയില്‍ നിന്നാണ് ഓക്‌സിജന്‍ എത്തിയത്.സംഭവത്തിൽ പ്രവിശ്യാ ആരോഗ്യമന്ത്രി തൈമൂര്‍ ഝാഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പാകിസ്ഥാനില്‍ ഇതുവരെ നാലര ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8361 പേരാണ് മരണപ്പെട്ടത്.
Post Your Comments