തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി.
മലപ്പുറം ജില്ലയിൽ 664 പേർക്കും കോഴിക്കോട് ജില്ലയിൽ 561 പേർക്കും തൃശൂര്‍ ജില്ലയിൽ 476 പേർക്കും എറണാകുളം ജില്ലയിൽ 474 പേർക്കും കോട്ടയം ജില്ലയിൽ 387 പേർക്കും കൊല്ലം ജില്ലയിൽ 380 പേർക്കും തിരുവനന്തപുരം ജില്ലയിൽ 345 പേർക്കും പാലക്കാട് ജില്ലയിൽ 341 പേർക്കും ആലപ്പുഴ ജില്ലയിൽ 272 പേർക്കും കണ്ണൂര്‍ ജില്ലയിൽ 223 പേർക്കും വയനാട് ജില്ലയിൽ 213 പേർക്കും പത്തനംതിട്ട ജില്ലയിൽ 197 പേർക്കും ഇടുക്കി ജില്ലയിൽ 169 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 75 പേർക്കും എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments