Latest NewsKeralaNewsIndia

സഞ്ജയ് ഗാന്ധി – രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്, ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ; ഗുരുജിയെ തൊട്ട് കളിക്കണ്ട!

രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ആയ സഞ്ജയ് ഗാന്ധിക്ക് എന്തുമാകാം...

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിന്റെ രണ്ടാമത്തെ കാമ്പസിന് ആർ എസ് എസ് സൈദ്ധന്തികൻ ശ്രി ഗുരുജി ഗോൾവാൾക്കറുടെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് മനഃപൂർവ്വം വിവാദമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ഇടതു മുന്നണികളും. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ്. ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നാണ് ശശി തരൂർ എം പി ചോദിക്കുന്നത്.

എന്നാൽ, സ്വയം നന്നായതിനു ശേഷം മറ്റുള്ളവരുടെ പ്രശ്നങ്ങളും കുറ്റങ്ങളും കണ്ടുപിടിക്കാനാണ് ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കളോട് വിഷയത്തിന്റെ സത്യാവസ്ഥ അറിയാവുന്നവർക്ക് പറയാനുള്ളത്. അതേസമയം, വികാരം വ്രണപ്പെട്ട കോൺഗ്രസിന്റെ കൂട്ടാളികളോട് സന്ദീപ് വചസ്പതിക്ക് ചിലത് പറയാനുണ്ട്. വസ്തുതകൾ നിരത്തിയാണ് അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റും ജനാധിപത്യ വിരുദ്ധനുമായ കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ പേരിൽ നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം എന്തുകൊണ്ടാണ് ഈ വിഷയത്തിലെന്ന് ചോദിക്കുകയാണ് സന്ദീപ്.

‘രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിന് ഗുരുജിയുടെ പേര് നൽകിയതിൽ കുരു പൊട്ടുന്നവർ ഇത് കൂടി അറിയണം. രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റും ജനാധിപത്യ വിരുദ്ധനുമായ കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ പേരിൽ നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിൽ ഉണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിച്ചതും ദില്ലിയിലെ ചേരികളിൽ നിർബന്ധിത വന്ധ്യംകരണം നടപ്പാക്കിയതുമാണ് സഞ്ജയ് ഗാന്ധിയുടെ ‘ജനസേവനം.’ മാരുതി ഉദ്യോഗമണ്ഡലിന്റെ പേരിൽ കോടികൾ വെട്ടിച്ചത് മറ്റൊരു സംഭാവന. ആദ്യം ഇതിന് സമാധാനം പറ. പിന്നെപ്പോരെ ഇപ്പോഴത്തെതിന്.‘ – അദ്ദേഹം കുറിച്ചു.

1. Sanjay Gandhi PG Institute of Medical Science, Lucknow.
2. Sanjay Gandhi Institute of Trauma & Orthopaedics, Bangalore.
3. Sanjay Gandhi Memorial College, Jharkhand.

എന്നിവയാണ് സഞ്ജയ് ഗാന്ധിയുടെ പേരിൽ ഇന്ത്യയിലുള്ള സ്ഥാപനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button