ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ രാഹുൽ ഗാന്ധിയില്ലെന്നു സൂചന. നേതൃത്വ നിരയിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്താനുളള സാധ്യതയേറി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് അശോക് ഗലോട്ട് ഇന്ന് വ്യക്തമാക്കി.
എന്നാല്‍, രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും എഐസിസി അധ്യക്ഷസ്ഥാനവും വേണമെന്ന ഗലോട്ടിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഗലോട്ടിനെതിരെ മത്സരിക്കാനുള്ള നീക്കത്തിലാണ് ശശി തരൂര്‍ എംപി.
read also: ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നു: വിമർശനവുമായി മുഖ്യമന്ത്രി
താന്‍ മുഖ്യമന്ത്രി പദം ഒഴിയുന്നതിനോട് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലെന്നു ഗലോട്ട് സോണിയയെ ധരിപ്പിച്ചു. കൂടാതെ, മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ തന്നെ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ പകരം മുഖ്യമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും ഗലോട്ട് മുന്നോട്ട് വച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
എഐസിസി ആസ്ഥാനത്തെത്തി വോട്ടര്‍ പട്ടിക പരിശോധിച്ച ശശി തരൂര്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് സൂചന നൽകി.
Post Your Comments