Latest NewsNewsIndia

ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ കർഷക സമരവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: രാജ്യത്ത് ഇനി ആശ്വാസ ദിനങ്ങൾ; കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രധാനമന്ത്രി

എന്നാൽ ഇത്തരം പ്രവർത്തികൾ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുൻപിലേക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button