Latest NewsNewsInternational

മരുഭൂമിയിലെ ശിലാസ്തംഭങ്ങള്‍ക്ക് പിന്നില്‍ അന്യഗ്രഹജീവികള്‍

അന്യഗ്രഹജീവികളെ കുറിച്ച് ഇപ്പോള്‍ ശാസ്ത്രലോകത്ത് വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സംഭവമെന്തെന്നാല്‍ തെക്കന്‍ ഉട്ടാവയിലെ മരുഭൂമിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്രത്യക്ഷമാവുകയും പിന്നീട് അതുപോലെ അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഏകശിലാസ്തംഭമാണ്. അപ്രതീക്ഷിതമയി ഒരു ദിവസം അവിടെ പ്രത്യക്ഷപ്പെട്ട ആ സ്തംഭം അന്യഗ്രഹ ജീവികള്‍ കൊണ്ടുവച്ചതാണ് എന്നായിരുന്നു സംസാരം. ഇതിന്റെ ദുരൂഹതയ്ക്ക്കടുപ്പം കൂട്ടിക്കൊണ്ടാണ് പിന്നീടൊരു സംഭവം നടന്നത്. ബിഗ്‌ഹോണ്‍ ആടുകളുടെ എണ്ണമെടുക്കാന്‍നടത്തിയ ആകാശ സര്‍വ്വേക്കിടയില്‍ ഉദ്യോഗസ്ഥര്‍ ചുവന്ന പാറക്കെട്ടുകള്‍ക്കിടയില്‍ ഏകദേശം 12 അടിയോളം ഉയരത്തില്‍ ഉന്തിനില്‍ക്കുന്ന, ത്രികോണാകൃതിയിലുള്ള തിളങ്ങുന്ന ഒരു സ്തംഭം കണ്ടെത്തി. നേരത്തേ ഏകശിലാസ്തംഭം സ്ഥിതിചെയ്തിരുന്നസ്ഥലത്തായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്. ദുരൂഹമായി പ്രത്യക്ഷപ്പെട്ട ശിലാസ്തംഭം ദുരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.

Read Also : ഉപഭോക്താക്കള്‍ക്ക് കെഎസ്എഫിയിലുള്ള വിശ്വാസം നഷ്ടമാകുന്നു : റെയ്ഡില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെ ഈ മൂന്ന് പാര്‍ശ്വങ്ങളുള്ള സ്തംഭം അവിടെനിന്നും അജ്ഞാതര്‍ നീക്കം ചെയ്തതായി ഉട്ടാവ ബ്യുറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ് അറിയിച്ചു. ഈ വാര്‍ത്ത വൈറലായതോടെ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ചര്‍ച്ചയായി. അന്യഗ്രഹ ജീവികളുടെ കഥപറയുന്ന, 2001 ലെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ എ സ്‌പേസ് ഒഡീസിയില്‍ ഇത്തരത്തിലുള്ള ഏകശിലാസ്തംഭങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നത് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഉണ്ട് എന്നുള്ളതിന് കൂടുതല്‍ ഊന്നല്‍ നല്‍കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button