തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനക്കായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഡ്യൂട്ടിയിലുള്ളവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം. കലക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലക്ഷണങ്ങളുള്ളവരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കണം.
Read Also : “പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി”: നടന് മണികണ്ഠന് ആചാരി
ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആന്റിജന്‍ പരിശോധനക്ക് സൗകര്യമൊരുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ക്വാറന്റീനിലുള്ളവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
Post Your Comments