കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ പൊന്‍കുന്നം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കോണ്‍ഗ്രസിലെ എം.എന്‍.സുരേഷ് ബാബുവാണ് രോഗബാധിതനായത് .
നേരത്തെ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് എസ്.എം.സേതുരാജിനും കൊറോണ വൈറസ് രോഗം ബാധിച്ചിരുന്നു. പ്രചരണത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം മണ്ഡലം പ്രസിഡന്റുണ്ടായിരുന്നു . പിന്നാലെയാണ് സ്ഥാനാര്‍ഥിയും പരിശോധനയ്ക്ക് വിധേയനായത് . കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ ഇരുവരും ചികിത്സയിലേക്ക് മാറിയിരിക്കുന്നു.
Post Your Comments