കൊല്‍ക്കത്ത: ബംഗാള്‍ മറ്റൊരു കശ്മീരായി മാറിയെന്ന പരാമര്‍ശവുമായി ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍. തീവ്രവാദികള്‍ എല്ലാ ദിവസവും അറസ്റ്റിലാവുകയും നിയമവിരുദ്ധ ബോംബ് നിര്‍മാണ ഫാക്ടറികള്‍ അതിനു പിന്നാലെ കണ്ടെത്തുകയും ചെയ്യുന്നതിനാല്‍ ബംഗാള്‍ രണ്ടാം കശ്മീരായി മാറിയെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. എന്നാൽ പരാമര്‍ശത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ദിലീപ് ഘോഷിനൈതിരേ രംഗത്ത് എത്തി. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലേക്ക് ശ്രദ്ധ തിരിക്കണമെന്നും അവിടെ നിയമവാഴ്ച ഇല്ലാതായെന്നും ആവശ്യപ്പെട്ടു.
Read Also: ഇനി മുതല്‍ സ്ത്രീകള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യം
പശ്ചിമ ബംഗാള്‍ രണ്ടാം കശ്മീരായി മാറി. എല്ലാ ദിവസവും തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നു. അനധികൃത ബോംബ് നിര്‍മാണ ഫാക്ടറികള്‍ അടുത്ത ദിവസം കണ്ടെത്തുന്നു. ബോംബ് നിര്‍മാണ ഫാക്ടറിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന ഏക ഫാക്ടറിയെന്നുമാണ് ദിലീപ് ഘോഷിൻറെ ആരോപണം. ബിര്‍ഭം ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ദിലീപ് ഘോഷിൻറെ പരാമർശത്തെ ശക്തമായി എതിർത്ത് തൃണമൂൽ കോൺഗ്രസ്. പുറത്തുനിന്നുള്ളവരുമായി സഹകരിച്ച് ദിലീപ് ഘോഷ് പശ്ചിമ ബംഗാളിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് അഭിപ്രായം പറയുന്നതിനുമുമ്പ്, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലേക്ക് അദ്ദേഹം ശ്രദ്ധ തിരിക്കണമെന്നും അവിടെ നിയമവാഴ്ച ഇല്ലാതായെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു.
Post Your Comments