വാഷിംഗ്ടണ്‍: കൊറോണ ലോകത്തില്‍ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ലോകത്തെ ധരിപ്പിക്കാതിരുന്നതിനാലെന്ന ആരോപണം കൂടുതൽ കടുപ്പിച്ച് മൈക്ക് പോംപിയോ. ചൈന ലോകത്തോട് ചെയ്തത് മഹാപരാധമാണ്. മാരകമായ ഒരു വൈറസ് പടരുന്നതിനെ ലോകത്തെ അടിയന്തിരമായി അറിയിക്കേണ്ടതായിരുന്നു.
അത് ചെയ്തില്ലെന്ന് മാത്രമല്ല വിവരം പുറത്തുപറയാന്‍ തയ്യാറായ ധീരന്മാരായ ചൈനീസ് പൗരന്മാരെ ഭരണകൂടം നിശബ്ദമാക്കിയെന്നും പോംപിയോ പറഞ്ഞു. പൊതു ആരോഗ്യ സംവിധാനത്തിന്റെ അപാകതയും പരാജയവും ചൈന തുറന്നുസമ്മതിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണ മൂലം ചൈനയിലുണ്ടായ മരണത്തിന്റെ കണക്കിലും തികഞ്ഞ അവ്യക്തതയാണെന്നും മൈക്ക് പോംപിയോ കുറ്റപ്പെടുത്തി.
അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ഒഴിയും മുന്നേ മൈക്ക് പോംപിയോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനെത്തിയ മൈക്ക് പോംപിയോ മേഖലയിലെ സുരക്ഷിതത്വത്തിനും വ്യാപാര വാണിജ്യ ആരോഗ്യ മേഖലകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്ന നയങ്ങള്‍ ചര്‍ച്ച ചെയ്തു.
Post Your Comments