ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ ബോളിവുഡ് താരമാണ് ജൂഹി ചൗള. തനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നുവെന്നു തുറന്നു പറയുകയാണ് താരം. എന്നാൽ അമ്മയായതോടെ തന്റെ ആ മനോഭാവം പൂര്‍ണമായും മാറിയെന്നും നടി പറഞ്ഞു.
‘ഹം ഹേ രഹി പ്യാര് കേ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തെങ്കിലും സത്യം പറഞ്ഞാന്‍ എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കി’, അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ജൂഹി പറഞ്ഞു.
ജാന്‍വി, അര്ജ്ജുന് എന്നീ രണ്ട് മക്കളുടെ അമ്മയാണ് ജൂഹി. തന്റെ സിനികള്‍ കാണാന്‍ മക്കള്‍ക്ക് അത്ര താത്പര്യമില്ലെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു. റൊമാന്റിക് സിനിമകളില്‍ അമ്മയെ കാണുമ്പോള്‍ വിചിത്രമായി തോന്നുമെന്നാണ് മക്കളുടെ അഭിപ്രായമെന്നും ജൂഹി പങ്കുവച്ചു.
Post Your Comments