COVID 19Latest NewsNewsIndia

കോവിഡ് ഭീതി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,232 പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,32,726 ആയിരിക്കുന്നു.

84,78,124 പേരാണ് ഇതിനോടകം കോവിഡില്‍നിന്ന് രോഗ മുക്തി നേടിയിരിക്കുന്നത്. ഇതില്‍ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. നവംബര്‍ 20 വരെ 13,06,57,808 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,66,022 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിക്കുകയുണ്ടായി.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button