Latest NewsIndia

“ഫാറൂക്ക് അബ്ദുള്ളയുടെ കാലത്ത് ജമ്മുകശ്മീരില്‍ റോഷ്‌നി ആക്റ്റിന്റെ പേരില്‍ 25,000 കോടി രൂപയുടെ ഭൂമി ഗുപ്കര്‍ സംഘം കൈക്കലാക്കി”- വെളിപ്പെടുത്തൽ

ഭോപ്പാൽ: ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ്ലോണ്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കര്‍ പ്രഖ്യാപനത്തിനായുള്ള ജനകീയ കൂട്ടായ്മ’ എന്ന മുന്നണി രൂപീകരിച്ചിരുന്നു. ഈ കൂട്ടായ്മയാണ് ഗുപ്കര്‍ സംഘമെന്ന് അറിയപ്പെടുന്നത്. ഇപ്പോൾ ഗുപ്‌കർ സഖ്യത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.

ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ജമ്മുകശ്മീരിലെ ഗുപ്കര്‍ സംഘം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു . ജമ്മുകശ്മീരിനു പ്രത്യേക പദവി അനുവദിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ശിവരാജ് സിങ് ചൗഹാന്‍ വിമര്‍ശിച്ചു. മാത്രമല്ല, ജമ്മുകശ്മീരില്‍ റോഷ്‌നി ആക്റ്റിന്റെ പേരില്‍ 25,000 കോടി രൂപയുടെ ഭൂമി ഗുപ്കര്‍ സംഘം കൈക്കലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

read also: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആദം മുന്‍സിക്ക് പാക്കിസ്ഥാന്‍ ചാരന്‍ ഫഹദുമായി ബന്ധമുണ്ടെന്ന വാര്‍ത്ത: ജന്മഭൂമിക്കെതിരായ മാനനഷ്ട ഹര്‍ജി ഹൈക്കോടതി റദ്ദു ചെയ്തു

ജമ്മുകശ്മീരില്‍ റോഷ്നി ആക്‌ട് നിലവില്‍ വരുന്നത് ഫാറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്താണ്. ഈ കാലയളവിലാണ് ഭൂമി തട്ടിപ്പ് നടത്തിയത്. അതേസമയം, കോണ്‍ഗ്രസ്‌ ഗുപ്കര്‍ സംഘത്തിലെ അംഗമല്ലെന്ന് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഗുപ്കര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് ജില്ലാ വികസന കൗണ്‍സിലിലേക്ക് മത്സരിക്കുമ്പോഴും കോണ്‍ഗ്രസ്‌ പാര്‍ട്ടി ഗുപ്കര്‍ സംഘത്തിന്റെ ഭാഗമല്ലെന്നുള്ള പ്രസ്താവന അവിശ്വസനീയമാണെന്നാണ് ഇതിനോട് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button