KeralaLatest NewsNews

ബിജെപി സ്ഥാനാര്‍ഥി ലിസ്​റ്റില്‍ കോണ്‍ഗ്രസ്​ കൗണ്‍സിലര്‍

ഇടത്​ സ്വതന്ത്ര സ്​ഥാനാര്‍ഥി ശാന്ത വലിയപറമ്പിലിനെയാണ്​ കോണി ചിഹ്​നത്തില്‍ മത്സരിച്ച ശ്രീകല തോല്‍പിച്ചത്​.

കോഴിക്കോട്​: മുന്‍ കോണ്‍ഗ്രസ്​ കൗണ്‍സിലര്‍ ബി.ജെ.പി സ്ഥാനാര്‍ഥി. 2010ലെ നഗരസഭയില്‍ 71ാം വാര്‍ഡായ അത്താണിക്കലില്‍ നിന്നുള്ള കോണ്‍ഗ്രസ്​ കൗണ്‍സിലര്‍ സി.എസ്​. സത്യഭാമയാണ്​ അതേ വാര്‍ഡില്‍ ബി.ജെ.പിക്കുവേണ്ടി മത്സരിക്കുക. കഴിഞ്ഞ തവണ സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി നേതാവും നഗരസഭ ആരോഗ്യ സ്​ഥിരം സമിതി ചെയര്‍മാനുമായ കെ.വി. ബാബുരാജ്​ 432 വോട്ടിന്​ കോണ്‍ഗ്രസിലെ എം. വിനീത്​ രവീന്ദ്രനാഥിനെ തോല്‍പിച്ച്‌​ ഇടതുമുന്നണിക്കായി തിരിച്ചുപിടിച്ച സീറ്റാണിത്​.

Read Also: ബിനീഷ് കേസില്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിയാകും: സുഭാഷ് വാസു

എന്നാൽ 2010ല്‍ സത്യഭാമ സി.പി.എമ്മിലെ എം. ശ്രീജയെ 47 വോട്ടിനാണ്​ തോല്‍പിച്ചത്​.​ മേയര്‍ എ.കെ. പ്രേമജം ത​ന്റെ വാര്‍ഡിനെ പരിഗണിക്കുന്നില്ലെന്ന്​ പരാതിപ്പെട്ട്​ കൗണ്‍സില്‍ യോഗത്തിനിടെ സത്യഭാമ ആത്മഹത്യശ്രമം നടത്തിയത്​ വാര്‍ത്തയായിരുന്നു. 2016 മുതല്‍ ബി.ജെ.പിയുമായി സഹകരിച്ച്‌​ വാര്‍ഡില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണവര്‍. കഴിഞ്ഞ തവണ യു.ഡി.എഫ്​, എല്‍.ഡി.എഫ്​ മുന്നണികള്‍ നേരിട്ട്​ മത്സരിച്ച 58ാം വാര്‍ഡായ കുറ്റിച്ചിറയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. പള്ളിക്കണ്ടി സിദ്ദീഖാണ്​ കുറ്റിച്ചിറയില്‍ താമര ചിഹ്​നത്തില്‍ മത്സരിക്കുക. 2010ല്‍ ആറുപേര്‍ മത്സരിച്ചപ്പോള്‍ ലീഗിലെ കെ.പി. അബ്​ദുല്ലക്കോയക്ക്​ 1683 വോട്ടി​ന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡില്‍ കഴിഞ്ഞ തവണ ലീഗി​ന്റെ ഭൂരിപക്ഷം 1007 ആയി ചുരുങ്ങിയിരുന്നു. ഇടത്​ സ്വതന്ത്ര സ്​ഥാനാര്‍ഥി ശാന്ത വലിയപറമ്പിലിനെയാണ്​ കോണി ചിഹ്​നത്തില്‍ മത്സരിച്ച ശ്രീകല തോല്‍പിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button