വളരെ പ്രസിദ്ധമായ ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ കുഞ്ഞുണ്ണി മാഷിന്റെ ഈ മനോഹരമായ ചൊല്ലിന്റെ സൗന്ദര്യം അനര്‍ത്ഥമാക്കുന്ന ഒരു താരം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി ഇപ്പോഴുമുണ്ട്. ഒരു സാധാരണ നായകന് ചെയ്യാന്‍ കഴിയുന്നതൊക്കെ പൊക്കമില്ലായ്മയിലും ,സുന്ദരമായി ചെയ്തു ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗിന്നസ് പക്രു എന്ന മലയാളികളുടെ പ്രിയതാരമാണത്.
വർഷങ്ങൾ മുൻപ് യുപി പഠനം കഴിഞ്ഞു ഹൈസ്കൂളിലേക്ക് കടക്കുമ്പോള്‍ സ്കൂള്‍ അധികൃതര്‍ തനിക്ക് പ്രവേശനം നിഷേധിച്ചതായി ഗിന്നസ് പക്രു പറയുന്നു. ‘അദ്ധ്യാപകന് അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു ഇയാള്‍ക്ക് അഡ്മിഷന് കൊടുക്കാന്‍ കഴിയില്ല, ഇവിടെ തട്ടി വീഴും, സ്റ്റെപ് ഉണ്ട് എന്നൊക്കെ, വളരെ നിന്ദ്യമായ ഭാഷയില്‍ അദ്ദേഹം ഇറക്കി വിട്ടു. അന്ന് എന്റെ അമ്മ കരയുന്നത് ഞാന്‍ കണ്ടു. അന്ന് ഞാന്‍ മനസ്സിലാക്കി ഞാന്‍ ഇങ്ങനെയൊരു ആളാണെന്നും ഇനി അങ്ങോട്ട് ഇതേ പോലെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തീരുമാനമെടുത്തു. കാല രംഗത്തേക്ക് വരുന്നതില്‍ വീട്ടില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ സ്കൂള്‍ അധികൃതരുടെ സമീപനം എന്നെ ഡിപ്രഷനില്‍ കൊണ്ട് ചെന്നെത്തിച്ചിട്ടില്ല, കൂടുതല്‍ മുന്നോട്ട് പോകാനുള്ള കരുത്തായി മാറുകയായിരുന്നു ഈ സംഭവം’ കട്ടക്ക് കൂട്ടായി വീട്ടുകാരും നിന്നുവെന്ന് ഗിന്നസ് പക്രു.
ജ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാല്‍ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊര്‍ജ്ജമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ജീവിതത്തിൽ വിജയം കൈവരിക്കാൻ സഹായിച്ച മാതാപിതാക്കൾക്ക് വിവാഹ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം.
കുറിപ്പ് വായിക്കാം…
ചുവടുകളിൽ തളരാതെ എന്നെ കൈപിടിച്ച് നടത്തിയ സ്നേഹസ്പർശത്തിന്റെ കൂടി ചേരലിന് 47 വർഷങ്ങൾ …..
അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ
https://www.facebook.com/GuinnessPakruOnline/posts/3312397068857426
Post Your Comments