Latest NewsNewsInternational

ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുന്നതില്‍ ഭയന്ന് പാക്കിസ്ഥാന്‍… പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുന്നതില്‍ ഭയന്ന് പാക്കിസ്ഥാന്‍. പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും തേടി ചൈനയെ സമീപിച്ച് ഇമ്രാന്‍ ഖാന്‍.  ഇന്ത്യന്‍ വ്യോമസേനയിലേക്ക് മൂന്ന് ഫ്രഞ്ച് റഫാല്‍ മള്‍ട്ടി-കോംബാറ്റ് യുദ്ധവിമാനങ്ങള്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് റാഫേല്‍ ജെറ്റുകള്‍ ജൂലൈ 29 ന് ഇന്ത്യയിലെത്തിയിരുന്നു. ഈ പോര്‍വിമാനങ്ങള്‍ ഇതിനകം തന്നെ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ 17 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പാക്കിസ്ഥാന്റെ ആശങ്കക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Read Also : ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ : ഫ്രാന്‍സില്‍ നിന്ന് വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക് … രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുള്ള റാഫേലില്‍ മൂന്ന് ഡ്രോപ് ടാങ്കുകള്‍

ഇന്ത്യയിലേക്ക് കൂടുതല്‍ റഫാലുകള്‍ എത്തുമെന്ന ആശങ്കയ്ക്കിടയില്‍ ചൈനയില്‍ നിന്ന് അടിയന്തരമായി 30 ജെ -10 (സിഇ) യുദ്ധവിമാനങ്ങളും മിസൈലുകളും വേണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു സംഘം ചൈന സന്ദര്‍ശിച്ച് 50 ജെ -10 (സിഇ) യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചയ്ക്ക് അന്തിമ രൂപം നല്‍കിയിരുന്നു. ആകെ 50 എണ്ണത്തില്‍ 30 ജെറ്റുകളും മിസൈലുകളും അടിയന്തിരമായി വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.

2009 ല്‍ തന്നെ ചൈനീസ് ജെ -10 വാങ്ങുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ചര്‍ച്ച ആരംഭിച്ചുവെങ്കിലും ജെഎഫ് 17 ജെറ്റിന്റെ സംയുക്ത ഉത്പാദന ചര്‍ച്ച തുടങ്ങിയതോടെ അത് നിര്‍ത്തിവച്ചു. റഫാല്‍ ജെറ്റ് ഇന്ത്യന്‍ വ്യോമസേനയില്‍ വന്നതിനുശേഷമാണ് പാക്കിസ്ഥാന്‍ വീണ്ടും ആ ചര്‍ച്ച ആരംഭിച്ചത്. ഒക്ടോബര്‍ 22 ന് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ 13 അംഗ സംഘം ചൈനയില്‍ പോയി കരാര്‍ ചര്‍ച്ച നടത്തി മടങ്ങിയെന്നാണ് അറിയുന്നത്.

ചൈനീസ് വ്യോമസേനയുടെ ജെ -10 സി യുടെ കയറ്റുമതി പതിപ്പാണ് ജെ 10 (സിഇ). ഇത് 4.5 തലമുറ പോര്‍വിമാനമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2006 ലാണ് ചൈനീസ് വ്യോമസേനയില്‍ ജെ 10 ഉള്‍പ്പെടുത്തിയത്. മെച്ചപ്പെട്ട റഡാര്‍ (എഇഎസ്എ) കൂടാതെ 250 കിലോമീറ്റര്‍ വരെ പിഎല്‍ 10, എയര്‍-ടു-എയര്‍ പിഎല്‍ 15 മിസൈലുകളും ഇതില്‍ നിന്ന് പ്രയോഗിക്കാനാകും. സിംഗിള്‍ എന്‍ജിന്‍ യുദ്ധവിമാനത്തിന് ഒരു സമയം 6000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും. ഇതിന് 11 മിസൈലുകളോ ബോംബുകളോ ഘടിപ്പിക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button