പുര്‍നിയ: ‘പുതിയ ബിഹാര്‍’ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് പുറത്തിറക്കിയ പോസ്റ്ററില്‍ ലാലുപ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ചിത്രങ്ങളിലാത്തതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദ്. ”തങ്ങള്‍ ‘പുതിയ ബിഹാര്‍’ നിര്‍മിക്കുമെന്നാണ് ചിലര്‍ പറയുന്നത്.
പക്ഷെ അദ്ദേഹത്തിന്റെ ‘പുതിയ ബിഹാര്‍’ പോസ്റ്ററില്‍ ഏഴര വര്‍ഷങ്ങള്‍ വീതം ബിഹാര്‍ ഭരിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ചിത്രങ്ങളില്ല. നിങ്ങളെന്തിനാണ് നിങ്ങളുടെ മാതാപിതാക്കളുടെ ചിത്രങ്ങളില്‍ നാണക്കേട് വിചാരിക്കുന്നത്? ”-അദ്ദേഹം ചോദിച്ചു.
”കാരണം അവരുടെ ചിത്രം വന്നിരുന്നെങ്കില്‍ പുര്‍നിയ ഭട്ട ബസാര്‍ മേഖലയിലെ തട്ടിക്കൊണ്ടുപോകലിനെ കുറിച്ച് ജനങ്ങള്‍ തീര്‍ച്ചയായും ചോദിക്കുമായിരുന്നു. തങ്ങള്‍ ഈ സ്ഥലം വിടാന്‍ തുടങ്ങിയത് എങ്ങനെയെന്ന് ആളുകള്‍ ഓര്‍ക്കുകയും ചെയ്യുമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കൂടിയായ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങളില്‍ എന്തിന് നാണക്കേട് വിചാരിക്കുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
read also: ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ
പുര്നിയയില് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷക്കാലമാണ് തേജസ്വി യാദവിന്റെ രക്ഷിതാക്കള്‍ ബിഹാര്‍ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്താനായി മണ്ഡലത്തിലെത്തിയിരുന്നു.
നവംബര്‍ ഏഴിനാണ് ബിഹാറില്‍ അവസാന ഘട്ട വോട്ടെടുപ്പ്. 2000 മുതല്‍ പുര്‍നിയ സീറ്റില്‍ ബി.െജ.പിയാണ് വിജയിക്കുന്നത്.
Post Your Comments