സ്മാർട്ട് ഫോണുകളിലൂടെ വിപണി പിടിച്ച ഒപ്പോ സ്മാർട്ട് ടിവി S1, സ്മാർട്ട് ടിവി R1 എന്നിങ്ങനെ രണ്ട് പേരുകളിലാണ് തങ്ങളുടെ ആദ്യ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം മോഡൽ ആയ ഇരു ടിവി മോഡലുകൾക്കും 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, ഫ്‌ളോട്ടിങ് ഡിസൈൻ, വീഡിയോ ചാറ്റിനായി പോപ്പ്-അപ്പ് ക്യാമറ എന്നിങ്ങനെ ഒരു പിടി മികച്ച ഫീച്ചറുകളോടെയാണ് ഒപ്പോയുടെ സ്മാർട്ട് ടിവി എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് അടിസ്ഥാനമായ കളർഒഎസ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് ഒപ്പോ ടിവി പ്രവർത്തിക്കുന്നത്.
Read Also : “കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ ” : നടൻ ദേവൻ
65-ഇഞ്ച് സ്‌ക്രീനുള്ള ഒപ്പോ സ്മാർട്ട് ടിവി S1-ന് 7,999 യെൻ (ഏകദേശം 87,800 രൂപ) ആണ് വില. സ്മാർട്ട് ടിവി R1 രണ്ട് ഡിസ്പ്ലേ സൈസുകളിൽ (55-ഇഞ്ച്, 65-ഇഞ്ച്) ലഭ്യമാണ്. 55 ഇഞ്ച് മോഡലിന് 3,299 യെന്നും (ഏകദേശം 36,200 രൂപ), 65 ഇഞ്ച് മോഡലിന് 4,299 യെന്നുമാണ് (ഏകദേശം 47,200 രൂപ) വില. ചൈനയിൽ ആണ് ഒപ്പോ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും താമസമില്ലാതെ ഇന്ത്യയടക്കമുള്ള മറ്റുള്ള വിപണികളിൽ ഫോൺ വില്പനക്കെത്തും.
Post Your Comments