COVID 19Latest NewsNewsIndia

ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 75.5 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, സെപ്റ്റംബര്‍ മധ്യത്തിലെ വര്‍ധനയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുറയുകയാണെന്നും നിലവില്‍ 61,390 പ്രതിദിന കേസുകളാണ് ശരാശരി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നുമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : അ​മേ​രി​ക്ക​യി​ല്‍ കോവിഡ് മൂലമുള്ള മരണസംഖ്യയിൽ വൻവർദ്ധനവ് 

കേന്ദ്രസര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ ഇതുതെറ്റാണെന്നും ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കെങ്കിലും നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ഫെബ്രുവരിയില്‍ ഇത് 50 ശതമാനമായി ഉയരുമെന്നുമാണ് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറും വിദഗ്ധ സമിതി അംഗവുമായ മണീന്ദ്ര അഗര്‍വാള്‍ പറയുന്നത്.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ മാതൃകയിലാണ് സമിതി കണക്കെടുപ്പ് നടത്തിയത്. കോവിഡ് ബാധിച്ചതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു കാറ്റഗറികളാക്കി ഇവ തിരിച്ചു. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെ, മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കോവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button