ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് സാനിയ നിഷ്താറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സാനിയ നിരീക്ഷണത്തിൽ പ്രവേശിച്ചു.
രോഗ വിവരം സാനിയ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുമെന്നും സാനിയ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാനിയയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്നാണ് ഇവർ പരിശോധന നടത്തിയത്. പരിശോധനാ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഇമ്രാൻ ഖാന്റെ ഓഫീസിൽ ദാരിദ്ര്യ നിർമ്മാർജനവും സാമൂഹ്യ സുരക്ഷയും കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ അസിസ്റ്റന്റ് ആണ് സാനിയ നിഷ്താർ.
Post Your Comments