Latest NewsNewsIndiaInternational

മണിക്കൂറില്‍ 25,​000 മൈല്‍ വേഗതയിൽ ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

വാഷിംഗ്ടണ്‍ : റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നീല്‍ ഡിഗ്രാസ് ടൈസണ്‍. ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇത് കാരണമാകില്ലെന്നും നീല്‍ പറയുന്നു. ‘ 2018 VP1 ‘ എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 25,​000 മൈല്‍ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നും നവംബര്‍ 2ന് ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നും ആസ്ട്രോഫിസിസ്റ്റ് ആയ നീല്‍ പറയുന്നു.

Read Also : ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്? : സന്ദീപ് വചസ്പതി 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നീലിന്റെ വെളിപ്പെടുത്തല്‍. ഭൂമിയുടെ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഛിന്നഗ്രഹമായ ‘ 2018VP1 ‘ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേ ദിവസം ഭൂമിയില്‍ പതിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നാസ ഓഗസ്റ്റില്‍ തന്നെ പ്രവചിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button