Latest NewsNewsIndia

കാത്തിരിപ്പിന് വിരാമം; മെഹ്ബൂബ മുഫ്തിക്ക് മോചനം

മെഹ്ബൂബയ്ക്കൊപ്പം അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല എന്നിവരെ നേരത്തേ വിട്ടയച്ചിരുന്നു.

ന്യൂഡൽഹി: തടവിലായിരുന്ന മുൻ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മോചനം. പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം തടവിലായിരുന്ന മെഹ്ബൂബ മുഫ്തി ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ ഭാഗമായാണ് മെഹ്ബൂബയുൾപ്പെടെയുള്ള കശ്മീരിലെ നേതാക്കളെ തടവില്‍ പാർപ്പിക്കാൻ തീരുമാനിച്ചത്. ഇത് പിന്നീട് ഒരു വർഷത്തിലധികമായി തുടരുകയായിരുന്നു.

സെപ്റ്റംബറിൽ സുപ്രീം കോടതി മെഹ്ബൂബയെ എത്രനാൾ ഇങ്ങനെ കസ്റ്റ‍ഡിയിൽ വയ്ക്കുമെന്ന് ചോദിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ മകൾക്കും മകനും തടങ്കലിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാമെന്ന് സുപ്രീം കോടതി തുടർന്ന് അറിയിച്ചു. മെഹ്ബൂബയ്ക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് മകൾ ഇൽതിജ മുഫ്തി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ്
മോചനം. മെഹ്ബൂബ മുഫ്തിയെ നിയമവിരുദ്ധമായി തടവിൽവച്ചത് അവസാനിച്ചതായി മകൾ ട്വിറ്ററിൽ പ്രതികരിച്ചു. ബുദ്ധിമുട്ടേറിയ സമയത്തു പിന്തുണയുമായി എത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇൽതിജ അറിയിച്ചു.

Read Also: കഞ്ചാവ് വേട്ടയ്ക്ക് തലവേദനയായി ‘ഐഎസ്ആര്‍ഒ’; പിടിച്ചത് 1000 ക്വിന്റല്‍

2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നതിനു മുന്നോടിയായിട്ടാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി കൂടിയായ മുഫ്തിയെ അറസ്റ്റ് ചെയ്തത്. ജൂലൈയിൽ മൂന്നു മാസത്തേക്കുകൂടി തടങ്കൽ നീട്ടിയിരുന്നു. മെഹ്ബൂബയ്ക്കൊപ്പം അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല എന്നിവരെ നേരത്തേ വിട്ടയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button