പ്രശസ്ത നടി പ്രിയങ്ക ചോപ്രയുടെ സ്റ്റൈല്‍ പിന്തുടരുന്ന ഫാഷന്‍ പ്രേമികള്‍ നിരവധിയാണ്. വസ്ത്രങ്ങളിലെ പുതുമയ്ക്ക് പുറമേ ആഭരണങ്ങളിലും മറ്റ് ആക്സസറീസിലും നടി നല്‍കുന്ന ശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. പ്രിയങ്കയുടെ ഓള്‍ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വാറലായി മാറുന്നത്.
https://www.instagram.com/p/CGJGYUbDy_u/
മനോഹരമായ ബ്ലാക് പാന്റിനൊപ്പം ഷീര്‍ ടോപ്പും ഓവര്‍കോട്ടുമാണ് പ്രിയങ്കയുടെ വേഷം. പുത്തന്‍ ഹെയര്‍സ്റ്റൈലിലാണ് പ്രിയങ്ക തിളങ്ങിയത്. എന്നാല്‍ ചിത്രത്തില്‍ ആരാധകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് താരസുന്ദരിയുടെ കൈയിലെ അടിപൊളി ബാഗാണ്.
https://www.instagram.com/p/CF14sBqnl7R/
ലോകപ്രശസ്തമായ ഫെന്‍ഡി എന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡിന്റെ ബാഗാണ് പ്രിയങ്കയുടെ കൈയിലുള്ളത്. എന്നാൽ കാഴ്ചയില്‍ ഒരു കുഞ്ഞന്‍ ബാഗാണെങ്കിലും വില കേട്ടാന്‍ ഞെട്ടും…… 3,980 അമേരിക്കന്‍ ഡോളര്‍ (2,91,011 ഇന്ത്യന്‍ രൂപ) ആണ് പ്രിയങ്കയുടെ ബാഗിന്റെ വില.
https://www.instagram.com/p/CF0EP7_DgoU/
https://www.instagram.com/p/CF13msvnWaB/
Post Your Comments