സിംഗപ്പൂര്‍: 50,000ത്തോളം വീടുകളിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിൽ ഞെട്ടിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറത്ത്. സംഭവം സിംഗപ്പൂരിൽ. ചില ക്യാമറ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ കാണപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. ഏകദേശം 20 മിനുട്ടോളം നീളമുള്ള ക്ലിപ്പുകള്‍ ആയിട്ടാണ് വീട്ടിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങള്‍ കാണപ്പെടുന്നത്. ഇതില്‍ ലൈംഗിക ദൃശ്യങ്ങളും, കുട്ടികള്‍ക്ക് അമ്മമാര്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ വരെയുണ്ടെന്ന് ഏഷ്യാവണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഗപ്പൂരില്‍ എന്നാണ് മിക്ക വീഡിയോകളും ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത്. സിംഗപ്പൂരിലെ സ്വതവേ കാണപ്പെടുന്ന ഹൌസിംഗ് സൊസേറ്റി സംവിധാനം തന്നെയാണ് വീഡിയോയില്‍ കാണപ്പെടുന്നത് എന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ചില വീടുകളിലെ ലീവിംഗ് റൂം, ബാത്ത് റൂം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഒരു വീഡിയോയിലെ ടൈം സ്റ്റാമ്പ് അനുസരിച്ച് ആ വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടത് മാര്‍ച്ച് 2020ലാണ് എന്ന് വ്യക്തമാണ്.
വീടുകളിൽ സുരക്ഷയ്ക്കായി ഐപി ക്യാമറ വയ്ക്കുന്നത് സിംഗപ്പൂരിൽ സർവ സാധാരണമാണ്. വീട്ടിലെ പലരും ജോലിക്കും മറ്റും പോകുമ്പോള്‍ വീട്ടിലുള്ള കുട്ടികളെയും, മുതിര്‍ന്നവരെയും, വീട്ടുജോലിക്കാരെയും നിരീക്ഷിക്കാനാണ് ഇത്. അതിനാല്‍ തന്നെ ഇതിന്‍റെ സാധ്യത തിരിച്ചറിഞ്ഞ ഒരു പ്രത്യേക സംഘം തന്നെ ഈ ഹാക്കിംഗിന് പിന്നിലുണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ സംശയിക്കുന്നു.
അതേസമയം ഡിസ്കോര്‍ഡ് എന്ന അഡള്‍ട്ട് സോഷ്യല്‍ മീഡിയ സന്ദേശ കൈമാറ്റ ആപ്പില്‍ ഇത്തരത്തില്‍ ഒരു ഗ്രൂപ്പിനെ കണ്ടെത്തിയെന്നാണ് പുതിയ വാര്‍ത്ത. ഈ ഗ്രൂപ്പില്‍ 1,000ത്തോളം പേര്‍ അംഗങ്ങളാണ്. ശനിയാഴ്ച ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശ പ്രകാരം ഈ ഗ്രൂപ്പ് വഴി 70 അംഗങ്ങള്‍ക്ക് 150 അമേരിക്കന്‍ ഡോളറിന് 3ടിബി ഇത്തരം സെക്യുരിറ്റി ക്യാമറ ദൃശ്യങ്ങള്‍ കൈമാറി എന്ന് പറയുന്നു. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പില്‍ വില്‍പ്പനയ്ക്ക് മുന്‍പായി സാംപിള്‍ വീഡിയോയായി 700 എംബി വീഡിയോ ഇവര്‍ ഇട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇവരുടെ അവകാശവാദപ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉണ്ടെന്നാണ് പറയുന്നത്. സാംപിള്‍ വീഡിയോയില്‍ തന്നെ 4,000ത്തോളം വീഡിയോ ക്ലിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇവയെല്ലാം സെക്യുരിറ്റി ക്യാമറ ഹാക്ക് ചെയ്തതാണ്.
50,000ത്തോളം ഐപി ക്യാമറകള്‍ തങ്ങളുടെ ഹാക്കിംഗ് പരിധിയിലാണെന്നാണ് ഈ ഗ്രൂപ്പിന്‍റെ അവകാശവാദം. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ എടുക്കാനും റെക്കോഡ് ചെയ്യാനും തങ്ങള്‍ക്ക് ശേഷിയുണ്ട് എന്നാണ് അവകാശപ്പെടുന്നത്. വിദൂരതയില്‍ നിന്നും നിയന്ത്രിക്കാന്‍ കഴിയുന്ന ഐപി ക്യാമറകളുടെ ഹാക്കിംഗ് സാധ്യത വളരെ വലുതാണ് എന്ന് സൈബര്‍ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Post Your Comments