കഴിഞ്ഞ രണ്ട് ദിവസമായി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായുമാണ് പ്രധാന ചര്‍ച്ചാവിഷയം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത് വന്നിരിക്കുകയാണ്. വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ് അടിയായി കാണുന്നുവെന്ന് വ്യക്തമാക്കി ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കനകദുര്ഗയുമായുളള ആത്മബന്ധം വിവരിച്ച് ആരംഭിക്കുന്ന കുറിപ്പില്‍ ശബരിമലയിലേക്ക് നടത്തിയ യാത്രയെ കുറിച്ച് വിശദമായി പറയുന്നുണ്ട്.
ശബരിമലയിലേക്കുളള ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോദ്ധ്യപ്പെട്ട കനകദുര്‍ഗയും ബിന്ദു അമ്മിണിയും അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാദ്ധ്യമാവുകയും ചെയ്തുവെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ആ സമയത്തൊക്കെയും സംഘടിതമായ ഒരു മുന്നേറ്റമായ് അത് മാറ്റിത്തീര്‍ക്കാന്‍ താന്‍ പരമാവധി ശ്രമിച്ചതാണ്. സേഫ് സോണുകളിലിരിക്കുന്നവര്‍ മിക്കവരും അതിന് തയ്യാറല്ലായിരുന്നുവെന്നും ബിന്ദു അമ്മിണി പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം മാത്രമാണ്. സ്ത്രീ മുന്നേറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ‘പുരോഗമന ‘ കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാര്‍ ഇനിയെങ്കിലും ഇത് തിരിച്ചറിയണമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിക്കുന്നു.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന് എതിരെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച വിധിയെത്തുടര്‍ന്നാണ് ഞാനും കനക ദുര്‍ഗ്ഗയും കണ്ടുമുട്ടുന്നത്. ഇന്ന് കനക ദുര്‍ഗ്ഗ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവളുടെ സന്തോഷങ്ങള്‍ എന്റെയും സന്തോഷമാണ്. എന്നും അവള്‍ക്കൊപ്പം തന്നെ. നീണ്ട പത്തു വര്‍ഷത്തിലേറെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവിക്കാനുള്ള സമരത്തിലും കരിയര്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പിന്നെ ഒരു 8 വര്‍ഷക്കാലം കാര്യമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയില്ല.
ശബരിമല വിധിയ്ക്കു ശേഷം കേരളത്തിന്റെ തെരുവുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട കലാപം കണ്ടില്ലെന്നു നടിച്ച് സ്വന്തം കാര്യം നോക്കിയിരിക്കാനായില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥ അംഗീകരിച്ച അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സ്ത്രീകള്‍ ക്രിമിനല്‍ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കിരയായപ്പോഴാണ് എന്റെ നിശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ശബരിമലയിലേക്ക് പോവുക എന്നത് എന്റെ വ്യക്തിപരമായ താല്പര്യമായിരുന്നു. അങ്ങനെ ആ ലക്ഷ്യവുമായ് നിന്ന ഒരു കൂട്ടമാളുകളുമായ് ചേര്‍ന്നാണ് അവിടേക്ക് പോകാനായ് ഇറങ്ങിയത്. വഴിയില്‍ വച്ച് സീന യു.ടി.കെ, ദിവ്യ ദിവാകരന്, കനക ദുര്‍ഗ്ഗ ഇവരെ പരിചയപ്പെടുന്നു. പമ്ബയില്‍ എത്തി മനീതി ടീമിനൊപ്പം പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്കു വച്ച് മനീതി ടീമിന് പോകാനാകാത്ത സാഹചര്യം വന്നു ചേര്‍ന്നു. ആ സമയത്ത് ശ്രേയസ്സ് കണാരനടക്കമുള്ളവര്‍ യാത്രാ സമയം പകല്‍ ആക്കണമെന്നും മനീതിയുടെ അടുത്ത ടീമിനൊപ്പം പോയാല്‍ മതിയെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ ആ തീരുമാനത്തെ എതിര്‍ക്കുകയും രാത്രി തന്നെ യാത്ര തുടരണമെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരും അത് അംഗീകരിക്കുകയും ഞങ്ങള്‍ ഒരുമിച്ച് യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇടയ്ക്കു വച്ച് ഞാനും കനക ദുര്‍ഗ്ഗയും മാത്രമായ് പോകേണ്ടി വന്നു.
ദിവ്യയും, സീനയും എല്ലാ പിന്തുണയുമായ് ഒപ്പമുണ്ടായിരുന്നു. ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോധ്യപ്പെട്ട ഞങ്ങള്‍ അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാധ്യമാവുകയും ചെയ്തു. ആ സമയത്തൊക്കെയും സംഘടിതമായ ഒരു മുന്നേറ്റമായ് അത് മാറ്റിത്തീര്‍ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചതാണ്. സേഫ് സോണുകളിലിരിക്കുന്നവര്‍ മിക്കവരും അതിന് തയ്യാറല്ലായിരുന്നു.
സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി ചേച്ചിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം. സ്ത്രീ മുന്നേറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ‘പുരോഗമന ‘ കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാര്‍ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ എത്ര തമസ്കരിച്ചാലും സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അപ്പോഴും ചാനല്‍ ചര്‍ച്ചയില്‍ സേഫ് സോണില്‍ നിന്നിറങ്ങിയ ചര്‍ച്ചയ്ക്കായ് നിങ്ങള്‍ തന്നെയെത്തും. ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന് വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടിയായ് കാണുന്നു.
Post Your Comments