ന്യൂഡല്‍ഹി: ആശുപത്രിയിലെത്തിയ രോഗിയോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡോക്ടറെ രോഗിയും കൂടെ വന്ന പരിചാരകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലെ മഹര്‍ഷി വാല്മികി ആശുപത്രിയില്‍ ആണ് സംഭവം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗബാധ പടരാതിരിക്കാനും ജനങ്ഹളുടെ സുരക്ഷ മുന്നില്‍ കണ്ടും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നത് നിര്‍ബന്ധമായ സമയത്താണ് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം തങ്ങളല്ല ഡോക്ടറാണ് മര്‍ദ്ദിച്ചത് എന്ന വാദവുമായി രോഗിയും രംഗത്തെത്തി. എന്നാല്‍ കോവിഡ് പടരാതിരിക്കാന്‍ മാസ്ക് ധരിക്കാന്‍ മാത്രമാണ് തങ്ങള്‍ അവരോട് ആവശ്യപ്പെട്ടതെന്നുമ എന്നാല്‍ അവര്‍ എതിര്‍ത്ത് സംസാരിച്ചെന്നും തുടര്‍ന്ന് രോഗിയും പരിചാരകനും ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന് മെഡിക്കല്‍ സൂപ്രണ്ടിന് നല്കിയ കത്തില്‍ പറയുന്നു.
തങ്ങള്‍ മര്‍ദ്ദിച്ചു എന്ന രോഗിയുടെ വാദം കള്ളമാണെന്നും ഭാഗ്യം കൊണ്ടാണ് ഡ്യൂട്ടി ഡോക്ടര്‍ രക്ഷപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പറഞ്ഞ് മെഡിക്കല്‍ സൂപ്രണ്ടിന് ആര്.ഡി.എ കത്ത് നല്കി.
Post Your Comments