Latest NewsNewsEntertainment

തലമുറകളുടെ ഹൃദയത്തിലിടം നേടിയ മലയാള സിനിമയിലെ മധുവസന്തം..അഭിനയ ലോകത്തെ ആരാധ്യതാരം മധുസാറിന് പിറന്നാൾ ആശംസകൾ; സന്ദീപ് ജി വാര്യർ

മലയാള സിനിമയുടെ കാരണവർക്ക് 87 ആം പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സിനിമാ ലോകവും. മലയാള സിനിമയിലെ മാറുന്ന കാഴ്ചകൾക്ക് സാക്ഷിയായി , സഹയാത്രികനായി ഇന്നും തുടരുന്ന നടനനിയോഗത്തിലൂടെ മധുസാർ തലമുറകളുടെ ഹൃദയത്തിലിടം നേടുന്നു
സിനിമയെ ജീവിതാധാരമാക്കി മാറ്റിയ അതുല്യനടന് , മനുഷ്യസ്നേഹിയായ മധുസാറിന് … ഒരായിരം പിറന്നാൾ ആശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ.

കുറിപ്പ് വായിക്കാം…..

 

മലയാള സിനിമയിലെ മധുവസന്തം …
അഭിനയ ലോകത്തെ ആരാധ്യതാരം
ശ്രീ മധുസാറിന് ഇന്ന് പിറന്നാൾ

അഞ്ചു ദശകത്തിലേറെയായി ചലച്ചിത്രവേദിയുടെ അരങ്ങിലും അണിയറയിലും അനുപമമായ സംഭാവനകളേകിയ പ്രതിഭാധനനാണ് മധുസാർ
നടൻ , നിർമ്മാതാവ്, സംവിധായകൻ , സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ നിറസാന്നിധ്യമായ അദ്ദേഹത്തെ 2013 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു.

1969 ൽ ” സാത്ത് ഹിന്ദുസ്ഥാനി ” എന്ന ഹിന്ദി ചിത്രത്തിലൂടെ അമിതാഭ് ബച്ചനോടൊപ്പം അരങ്ങേറ്റം കുറിച്ച് മൂടുപടം, നിണമണിഞ്ഞ കാൽപ്പാടുകൾ, ചെമ്മീൻ, തുലാഭാരം, മുറപ്പെണ്ണ്, ആഭിജാത്യം, സ്വയംവരം, അശ്വമേധം, ഭാർഗവീനിലയം തുടങ്ങി നിരവധി ചിത്രങ്ങളിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ മധു സാർ മലയാള സിനിമയുടെ അഭിമാനമായി മാറി.

 

പ്രേംനസീറും സത്യനും അരങ്ങു വാണിരുന്ന 1970-കളിൽ വേറിട്ട അഭിനയ ശൈലിയിലൂടെ നായക സങ്കൽപ്പങ്ങൾക്ക് പുതിയ പരിവേഷം പകർന്ന താരമായ് മാറി അദ്ദേഹം
നഷ്ടപ്രണയത്തിന്റെ നോവുണർത്തിയ ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രവും ‘ മാനസമൈനേ ‘ എന്ന ഗാനവും മധു സാറിന്റെ അഭിനയസപര്യയിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.

മലയാള സിനിമയിലെ മാറുന്ന കാഴ്ചകൾക്ക് സാക്ഷിയായി , സഹയാത്രികനായി
ഇന്നും തുടരുന്ന നടനനിയോഗത്തിലൂടെ മധുസാർ തലമുറകളുടെ ഹൃദയത്തിലിടം നേടുന്നു
സിനിമയെ ജീവിതാധാരമാക്കി മാറ്റിയ അതുല്യനടന് , മനുഷ്യസ്നേഹിയായ മധുസാറിന് …
ഒരായിരം പിറന്നാൾ ആശംസകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button