KeralaLatest NewsNews

ക്ഷേത്രത്തിൽ കാണിക്കയിട്ടു പ്രാർത്ഥിച്ച ശേഷം ഭണ്ഡാരം കവർച്ച നടത്തി കളളന്‍ ; വീഡിയോ വൈറൽ ആകുന്നു

കണ്ണൂർ : ക്ഷേത്രത്തിൽ കാണിക്കയിട്ടു പ്രാർത്ഥിച്ച ശേഷം ഭണ്ഡാരം കവർച്ച നടത്തി മടങ്ങുന്ന കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു.

Read Also : അർദ്ധരാത്രിയിൽ കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി

കൂത്തുപറമ്പ് പുറക്കളം കോട്ടയം തിരൂര്‍ക്കുന്ന് മഹാഗണപതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്തിയയാളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് ക്ഷേത്ര പരിസരത്ത് എത്തിയത്. രണ്ട് തവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയ ശേഷം മുന്‍വശത്തെ ഗേറ്റ് ചാടി കടന്ന് ചുറ്റുമതിലിനു ഉള്ളില്‍ പ്രവേശിച്ചു.

Read Also : പാലാരിവട്ടം പാലം പൊളിച്ച് പണി : സർക്കാരിന് പാരയായി കരാറുകാരനും സംഘടനയും രംഗത്ത്

ക്ഷേത്രത്തിനു അകത്തു ഉണ്ടായിരുന്ന പാര കൊണ്ട് ഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരം നിരീക്ഷിച്ച ശേഷം മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകര്‍ത്ത് അതില്‍ നിന്നു പണം കവര്‍ന്നു.ഒരു ഭണ്ഡാരപ്പെട്ടിയില്‍ നിന്നു പണം കവര്‍ന്ന ശേഷം മറ്റൊരു ഭണ്ഡാരപ്പെട്ടിയില്‍ കാണിക്ക സമര്‍പ്പിച്ചാണ് ആ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഇതിന് പുറമേ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച പാര യഥാസ്ഥാനത്ത് കൊണ്ടു വയ്ക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button