KeralaLatest NewsNews

പോക്രിത്തരം കാണിച്ചു, എന്നിട്ട് കേസ് തള‌ളണം എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് ; അന്ന് കയ്യാങ്കളി കാണിച്ചവര്‍ ജനങ്ങളോട് മാപ്പ് പറയട്ടെ : പ്രതികരണവുമായി പി.സി.ജോര്‍ജ്

തിരുവനന്തപുരം : നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളിയ ഉത്തരവിൽ പ്രതികരണവുമായി പി.സി.ജോര്‍ജ് എം.എല്‍.എ. നിയമസഭയുടെ അന്തസും ആഭിജാത്യവും കെടുത്തുന്ന നടപടിയാണ് അന്ന് അവിടെയുണ്ടായത്. കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി 2015ലുണ്ടായ കൈയാങ്കളിയെ തുടര്‍ന്നുള‌ള കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും, കേസില്‍ പെട്ടവര്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Also read : സ്വര്‍ണക്കടത്ത് കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ; വാദമുഖവുമായി ചെന്നിത്തല

കേസില്‍ ഉള്‍പ്പെട്ട അന്ന് എം.എല്‍.എമാരായിരുന്ന ശ്രീരാമകൃഷ്ണനും കെ.ടി ജലീലും ഇ.പി ജയരാജനും ഇന്ന് സ്‌പീക്കറും മന്ത്രിമാരുമായി. ഡയസില്‍ കയറിനിന്ന് കസേര അടിച്ചുപറിച്ച്‌ കയ്യാങ്കളി നടത്തിയയാള്‍ ഇന്ന് സ്‌പീക്കറാണ്. പോക്രിത്തരം കാണിച്ചു എന്നിട്ട് കേസ് തള‌ളണം എന്ന് പറഞ്ഞാല്‍ എങ്ങനെയാണ്.അന്ന് കയ്യാങ്കളി കാണിച്ചവര്‍ ജനങ്ങളോട് മാപ്പ് പറയട്ടെ. എന്നിട്ട് സഭ തീരുമാനിക്കട്ടെ. അല്ലാതെ കോടതിയില്‍ പോയി കേസ് പിന്‍വലിക്കാന്‍ പറയുന്നത് ശരിയായ രീതിയല്ല. നിയമസഭയ്‌ക്ക് ഒരു മാന്യതയുണ്ടെന്നും അന്ന് സഭയിലൂടെ ചാടിച്ചാടി നടന്നയാള്‍ ദൈവസഹായം കൊണ്ട് തോ‌റ്റു. ജയരാജന്‍ കസേര വലിച്ച്‌ താഴെയിടാന്‍ സഹായിച്ചത് ഇപ്പോള്‍ സ്‌പീക്കറായ ശ്രീരാമകൃഷ്‌ണനാണെന്നും നിയമസഭയില്‍ കൈയാങ്കളി നടന്നത് എന്തിനാണെന്ന് ചര്‍ച്ച ചെയ്യുമ്ബോള്‍ ജോസ്.കെ.മാണിയുടെ മുഖം വികൃതമാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button