COVID 19Latest NewsNews

ഒമാനിൽ കോവിഡ്​ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ പത്തനംതിട്ട ആനന്ദപ്പള്ളി സ്വദേശിനി മരിച്ചു. വാദികബീറിൽ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജി​ൻെറ ഭാര്യ ബ്ലെസി (37) ആണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ച്​ റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ആദ്യ മലയാളി സ്​ത്രീയും രണ്ടാമത്തെ ആരോഗ്യ പ്രവർത്തകയുമാണ്​ ബ്ലെസി.

Read also: സുശാന്ത് സിങ് രാജ്പുത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ഈ ആഴ്ചതന്നെ ലഭ്യമാകുമെന്ന് സൂചന

സിനാവ്​ ആശുപത്രിയിൽ നഴ്​സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ്​ രോഗബാധിതയാകുന്നത്​. തുടർന്ന്​ ഇബ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന്​ ഒരാഴ്​ച മുമ്പാണ്​ റോയൽ ആശുപത്രിയിലേക്ക്​ മാറ്റിയത്​. ഒമാനിൽ ഇതുവരെ 26 മലയാളികളാണ്​ കൊറോണ വൈറസ്​ ബാധിച്ച്​ മരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button