Latest NewsNewsInternational

ബംഗ്ലാദേശിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ വീണ്ടും ആക്രമണം; ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തല്ലി തകർത്തു

ധാക്കാ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ വീണ്ടും ജിഹാദി ആക്രമണം.ക്ഷേത്രങ്ങളും, കാളീ വിഗ്രഹങ്ങളും തല്ലിത്തകർത്തു . ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ നഗരത്തിലെ ദക്ഷിണ സല്‍ന പ്രദേശത്തെ കാളി മന്ദിറിലെ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളാണ് നശിപ്പിച്ചത്.

സംഭവത്തെ ജിഹാദി ആക്രമണമെന്നാണ് ഗാസിപൂര്‍ സര്‍ദാര്‍ പോലീസ് വ്യക്തമാക്കിയത് . രാത്രിയില്‍ അതിക്രമിച്ചു കയറിയാണ് ക്ഷേത്രം തകര്‍ത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

അടുത്ത ദിവസം രാവിലെ എത്തിയ വിശ്വാസികളാണ് തല്ലി തകർത്ത വിഗ്രഹങ്ങൾ കണ്ടതും , പൊലീസിൽ അറിയിച്ചതും . അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button