ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 75,809 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,804,423 ആയി. 33,23,951 പേർ രോഗമുക്തരായി. 8,83,697 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,133 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 72,775 ആയി. ആന്ധ്രാപ്രദേശിലെ ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. നാലു ലക്ഷത്തോളം പേര്‍ രോഗമുക്തരായിട്ടുണ്ട്.
Read also: 1000 മുതൽ 3000 ദിർഹം വരെ ശമ്പളം; കോവിഡ് കാലത്തും പത്തി വിടർത്തി തട്ടിപ്പ് സംഘങ്ങൾ
അഞ്ചു കോടിയിലധികം കോവിഡ് പരിശോധനയാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,20,362 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,33,33,904 ടെസ്റ്റുകളാണ് നടത്തിയത്.പരിശോധനകള്‍ വര്‍ധിപ്പിച്ചത് രോഗബാധ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇതു ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ മരണസംഖ്യ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
Post Your Comments