ഒരു രൂപക്ക് ഒരു സാനിറ്ററി പാഡ് എന്ന ആശയം പ്രസംങ്ങളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുകുന്നുന്നത് ഒരു കാര്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. കോഴിക്കോടുകാരിയായ നയന നമ്പ്യാര്‍ എഴുതിയ ഫേസ്ബുക് കുറിപ്പാണ് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആര്‍ത്തവകാലത്തെ സ്ത്രീ പക്ഷ ചിന്തകള്‍ പങ്കുവെച്ചത് രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റാന്‍ കാരണമായിരുന്നു. സ്ത്രീശാക്തീകരണം എന്നാല്‍ വെറുതെ മതില്‍ കെട്ടുകയല്ല സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കയാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ച് തന്നിരിക്കുന്നു.
ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലക്ക് നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജന്‍ ഔഷധി ഔട്‌ലെറ്റുകള്‍ വഴി ആണ് ഈ പാഡുകളും എത്തിക്കുന്നത്. സുവിധ എന്ന പേരിലാണ് ഇവ ലഭ്യമാകുന്നത്. നാലു മീഡിയം സൈസ് പാഡുകള്‍ അടങ്ങുന്ന ഒരു പാക്കറ്റ് നാലു രൂപയ്ക്കാണ് ലഭ്യമാകുന്നത്. ഇന്ത്യയില്‍ പഠനം നിര്‍ത്തി പോകുന്ന ഓരോ നാലില്‍ ഒരു കുട്ടിയും ആര്‍ത്തവസംബദ്ധമായ ബുദ്ധിമുട്ടുകള്‍ ആണ് ചൂണ്ടിക്കാണിക്കുന്നത്.പലപ്പോഴും പാഡുകള്‍ ലഭ്യമല്ലാത്തത് കൊണ്ടു ആര്‍ത്തവ സമയത്തു തുണിയും മണ്ണുമൊക്കെ ഉപയോഗിക്കാന്‍ സമൂഹത്തിന്റെ അതിതട്ടിലുള്ള സ്ത്രീകള്‍ നിര്ബന്ധിതര്‍ ആകാറുണ്ട്.ഇത് കാരണം അവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒരു അറുതി വരുത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം 100-ദിന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രാമീണ ഇന്ത്യയില്‍ പകുതിയില്‍ ഏറെ കുട്ടികള്‍ക്കും യുവതികള്‍ക്കും പാഡുകള്‍ ലഭ്യമല്ലാത്ത അവസ്ഥയെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഈയൊരു സാചര്യത്തിലാണ് ഒരു രൂപ സാനിറ്ററി നാപ്കിനെക്കുറിച്ച് നയന കുറിച്ച് വാചകങ്ങള്‍ വൈറലാവുന്നത്.
ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ മൃദുലമായി ആണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത് എന്നും നയന തന്റെ പോസ്റ്റിലൂടെ പറയുന്നു. ഉപയോഗ ശേഷം പാഡുകളെ നിര്‍മാര്‍ജനം ചെയ്യുന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കള്‍ കൊണ്ടു ഉണ്ടാക്കുന്ന സാധാരണ പാഡുകള്‍ അവജൈവ മാലിന്യങ്ങളായി മാറാറുണ്ട്. എന്നാല്‍ പൂര്ണമായും മണ്ണില്‍ ജീര്‍ണിച്ചു ചേരുന്ന ഈ സുവിധ പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യാനും എളുപ്പമാകുന്നു.
പ്രഹസനങ്ങളില്‍ അല്ല പ്രവര്‍ത്തിയിലാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണം ഉടലെടുക്കുന്നതെന്നു തെളിയിച്ചു കാണിച്ചിരിക്കുക ആണ് മോദി സര്‍ക്കാര്‍. ഇതേപോലെ ഉള്ള കൊച്ചു കൊച്ചു മാറ്റങ്ങളാണ് യഥാര്‍ത്ഥ വിപ്ലവമെന്നു പറഞ്ഞാണ് നയന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്
Post Your Comments