തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നും ഇല്ലെന്ന് പൊലീസ്. സെക്രട്ടേറിയറ്റ് പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ രാഷ്ട്രീയപ്പോര് മുറുകുമ്പോള്‍ അട്ടിമറി വാദം തളളുന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 25 ഫയലുകള്‍ ഭാഗികമായി കത്തിയെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.
തീപിടിത്തം നടന്ന പ്രോട്ടോക്കോള്‍ ഓഫിസില്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വഷണ സംഘത്തിന്റെ ഫയല്‍ പരിശോധന തുടരുകയാണ്. ഫാന്‍ചൂടായി കത്തിവീണ് തീ പിടിച്ചതാകാമെന്ന പൊതുമരാമത്ത് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണെന്ന് ഇതേ വരെ നടത്തിയിട്ടുള്ള അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. ഓണാവധി കഴിയുന്നതിനു മുന്‍പ് ഫയല്‍ പരിശോധനയടക്കം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറന്‍സിക് ഫലം വന്നാലുടന്‍ ഗ്രാഫിക് വീഡിയോ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ചയോടെ ഡിജിപിക്ക് നല്‍കും.
Post Your Comments