ന്യൂഡല്‍ഹി: ഇന്ത്യ കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി , ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങി പ്രകൃതി ദുരന്തങ്ങളെയെല്ലാം തന്നെ തരണം ചെയ്യപ്പെടുന്ന രീതിയിലായിരിക്കും നിര്‍മ്മാണം . അതേസമയം, അടുത്ത 36-40 മാസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര വക്താക്കള്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ഇരുമ്പ്് ഉപയോഗിക്കുന്നില്ല എന്നതാണ് എടുത്ത് പറയേണ്ടതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. പ്രവര്‍ത്തന പദ്ധതിയില്‍ സിബിആര്‍ഐ റൂര്‍ക്കി, ഐഐടി മദ്രാസ്, എല്‍ ആന്‍ഡ് ടി എന്നിവടങ്ങില്‍ നിന്നുമുള്ള എഞ്ചിനീയര്‍മാരാണ് രാമക്ഷേത്രഭൂമിയിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് പഠനം നടത്തിയത്.
ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള കല്ലുകള്‍ പരസ്പരം സംയോജിപ്പിക്കാന്‍ കോപ്പര്‍ പ്ലേറ്റ്സ് ആണ് ഉപയോഗിക്കുന്നത്. 18 ഇഞ്ച് നീളമുള്ള ഈ കോപ്പര്‍ പ്ലേറ്റുകള്‍ക്ക് 30 എംഎം വീതിയും 3 എംഎം ഗാഢതയുമുണ്ട്. ഇത്തരത്തിലുള്ള പതിനായിരം കോപ്പര്‍ പ്ലേറ്റുകളാണ് ആവശ്യം. .ഇത് രാമഭ്കതര് സംഭാവനയായി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് വ്യക്തമാക്കി.
Post Your Comments