ഇറ്റാനഗർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലെ പാംഗിനു സമീപം ഞായറാഴ്ച രാത്രി 10.10നു റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാംഗിനില് നിന്ന് 306 കിലോമീറ്റര്‍ വടക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നും ഏജൻസി അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാഷനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments