കൊച്ചി: യുഎഇ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് റിപ്പോര്‍ട്ടിംഗിലൂടെ ജനത്തിന് റേറ്റിംഗ് കൂടി. റേറ്റിംഗില്‍ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാമത് എത്തി. ഒന്നാം സ്ഥാനം ഏഷ്യാനെറ്റിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഫ്ളവേഴ്സിനും മനോരമ ന്യൂസിനുമാണ്.
Read Also : ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും പിന്മാറാന് തയ്യാറാകാതെ ചൈന : കൂടുതല്‍ സൈനികവിന്യാസം നടത്തി ഇന്ത്യയും
സ്വര്‍ണ്ണ കടത്തിലെ വാര്‍ത്തകളാണ് ജനം ടിവിക്ക് മുന്‍തൂക്കം നല്കുന്നതന്നൊണ് സൂചന. സര്‍ക്കാരിനെതിരെ വികാരം ശക്തമാകുന്നതിന്റെ സൂചനയാണ് ജനം ടിവിയുടെ നാലാം സ്ഥാനത്തേക്കുള്ള വരവെന്നാണ് വിലയിരുത്തല്‍. വാര്‍ത്തകളിലൂടെ പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും അധികം ആഞ്ഞടിച്ചത് ജനം ടിവിയാണ്. ഇതാണ് റേറ്റിംഗിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ റേറ്റിംഗില്‍ ജനം ടിവി അഞ്ചാമതായിരുന്നു. മാതൃഭൂമി ചാനല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ഏഴാം സ്ഥാനത്തുള്ള കൈരളിക്കും പിന്നില്‍ എട്ടാമതാണ് മീഡിയാ വണ്‍. ന്യുസ് 18 കേരളയാണ് ആറാമതുള്ളത്. ശ്രീകണ്ഠന് നായരുടെ ട്വിന്റി ഫോര്‍ ഏറെക്കാലം കുതിപ്പിലായിരുന്നു. ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി പോലും ഉയര്‍ത്തി. ഇതാണ് താഴേക്ക് കൂപ്പു കുത്തുന്നത്.
Post Your Comments