മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ബെയ്സണ്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ – രമ്യ, മകന് – അഭിനവ്.
ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. രാജ്യത്ത് ഇതുവരെ 162 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments