Latest NewsNewsIndia

കോടികള്‍ വിലമതിക്കുന്ന പാമ്പിന്‍ വിഷം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍ ; പിടിക്കപ്പെട്ടവര്‍ അന്താരാഷ്ട്ര റാക്കറ്റ് സംഘത്തിലെ പ്രധാന കണ്ണികളെന്ന് പൊലീസ്

കൊല്‍ക്കത്ത: ഒരു കോടിയോളം വിലമതിക്കുന്ന പാമ്പിന്‍ വിഷം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആണ് സംഭവം. സംസ്ഥാനത്തെ പ്രാദേശിക പൊലീസ് സംഘവും സി ഐ ഡിയും നടത്തിയ അന്വേഷത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ പാമ്പിന്‍ വിഷം കടത്തുന്ന അന്താരാഷ്ട്ര റാക്കറ്റ് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

പക്കുവാഹത്ത് പെട്രോള്‍ പമ്പ് ഏരിയയിലെ ഒരു കാറില്‍ നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന 600 ഗ്രാം പാമ്പിന്‍ വിഷമാണ് സിഐഡികളും ബമംഗോള പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും പിടിച്ചെടുത്തത്. ഫ്രഞ്ച് നിര്‍മ്മിത ബുള്ളറ്റ് പ്രൂഫ് ബോക്‌സിലാണ് പാമ്പിന്റെ വിഷം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ഗംഗരാംപൂര്‍ പ്രദേശത്തെ താമസക്കാരായ ആലം മിയാന്‍ (32), മുസ്ഫിക് ആലം (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിഷം കടത്താന്‍ ഇരുവരും മാല്‍ഡയിലേക്ക് പോവുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ കാര്‍ തടഞ്ഞ് നിര്‍ത്തി അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാല്‍ഡ ജില്ല കള്ളക്കടത്തില്‍ കുപ്രസിദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button