അയോദ്ധ്യ: ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും സന്യാസിമാരും. ആഗസ്റ്റ് മാസം 5-ാം തീയതി എല്ലാ ഭവനങ്ങളിലും ശ്രീരാമന്റെ ചിത്രങ്ങള്‍ വച്ച് പൂജിക്കുകയും വീടുകള്‍ അലങ്കരിച്ച് ദീപം തെളിയിക്കണമെന്നുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്താനിരിക്കുന്ന ചടങ്ങളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Read also: ഉത്തരകൊറിയയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു
അയോധ്യ സര്‍ക്യൂട്ടെന്ന ദേശീയ വിനോദസഞ്ചാര പാക്കേജിനായുള്ള സാങ്കേതിക സൗകര്യങ്ങളുടെ ഒരുക്കങ്ങളും ആരംഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രണ്ടും വലിയ പൊതു യാത്രാ സംവിധാനമാണ് അയോധ്യയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്നത്. വിമാനത്താവളവും മികച്ച ഒരു റെയില്‍വേ സ്റ്റേഷനുമാണ് അത്യാധുനിക രീതിയില്‍ തയ്യാറാക്കുന്നത്. അയോദ്ധ്യയിലെ പ്രധാന റോഡുകളും ഇരുവശത്തെ കെട്ടിടങ്ങളും ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വരച്ചാണ് അലങ്കരിച്ചിരിക്കുന്നത്.
Post Your Comments