കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ മാസം പതിനൊന്നിനാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ വീട്ടിലെ എഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കുടിവെള്ളത്തിന് കൈനീട്ടി യാചിച്ച് കുഞ്ഞ് അണ്ണാന്; സോഷ്യൽ മീഡിയിൽ വൈറലായി കൗതുകകരമായ വീഡിയോ
കാസര്‍കോട് ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്ക്കരിക്കും. അതേസമയം, തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും, പുല്ലുവിളയിലും സമൂഹവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് 791 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന നിരക്കാണ് ഇത്. സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല.
Post Your Comments